തൃശൂര്‍: തൃശൂര്‍ ചേതന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദ വിദ്യാര്‍ത്ഥിയായ അമല്‍ സഹപാഠിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പിറകിലിരുന്ന പെണ്‍കിട്ടി താഴെ വീണ സംഭവത്തില്‍ നാട്ടുകാര്‍ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്യുകയുണ്ടായി. ഇതില്‍ പ്രകോപിതനായ അമല്‍ നാട്ടുകാരനായ ഒരാളെ മര്‍ദ്ദിക്കുകയായിരുന്നു. അതേതുടര്‍ന്ന് നാട്ടുകാരും അമലും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും കല്ലുകൊണ്ട് അമലിന്റെ തലക്കിടിക്കുകയുമായിരുന്നു.
അമലിന്റെ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തു. .കൊടകര സ്വദേശി ഡേവിസ്, ചിയാരം സ്വദേശി ആന്റോ , എന്നിവര്‍ക്കെതിരെയാണ് കേസ്. അമല്‍ മര്‍ദ്ദിച്ചെന്ന ഡേവിസിന്റെ പരാതിയില്‍ അമലിനെതിരെയും കേസെടുത്തു.
തന്നെ മര്‍ദ്ദിമര്‍ദ്ദിച്ചവരെ മുന്‍ പരിചയമില്ലെന്നും അവര്‍ എന്തിനാണ് മര്‍ദ്ദിച്ചതെന്ന് അറിയല്ലെന്നുമായിരുന്നു അമലിന്‍റെ പ്രതികരണം. സഹപാഠികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ്‌ി സംഭവം. ബൈക്കില്‍ പെണ്‍കുട്ടിയുമൊത്ത് സഞ്ചരിച്ചത് ചോദ്യം ചെയ്‌തായിരുന്നു മര്‍ദ്ദനമെന്നും താന്‍ധരിച്ചിരുന്ന വസ്‌ത്രത്തിന്റെ പേരിലും മര്‍ദ്ദിച്ചെന്നുമാണ് അമല്‍ പറഞ്ഞത്.
