റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യൂട്യൂബിലെ കുറ്റകൃത്യ വീഡിയോകള്‍: സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി

January 21, 2022 - 2:23 pm

ചെന്നൈ: കുറ്റകൃത്യങ്ങള്‍ക്ക് സഹായിക്കുന്ന വീഡിയോകള്‍ ലഭ്യമായ യൂട്യൂബിനെതിരേ സ്വീകരിച്ച നടപടികളും ഇനി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളിലും തമിഴ്നാട് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബറായ സട്ടൈ ദുരൈമുരുകന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിക്കുമ്പോഴാണ് യൂട്യൂബിലെ സാമൂഹിക വിരുദ്ധ വീഡിയോകള്‍ സംബന്ധിച്ച് കോടതിയുടെ പരാമര്‍ശം ഉണ്ടായത്. നാടന്‍തോക്ക് നിര്‍മാണം, കൊള്ള നടത്തല്‍ തുടങ്ങിയ ധാരാളം കുറ്റകൃത്യങ്ങളെ സഹായിക്കുന്ന വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്. ഇവ കണ്ട് കുറ്റം ചെയ്യുമ്പോള്‍ യുട്യൂബും പ്രതിസ്ഥാനത്താകുന്നതായി ജസ്റ്റിസ് ബി പുകഴേന്തി അഭിപ്രായപ്പെട്ടു. വിദേശ കമ്പനിയായ യുട്യൂബിനെതിരേ നടപടിയെടുക്കാന്‍ നിയമം ഇല്ലേയെന്ന് കോടതി ചോദിച്ചു. ചാരായം വാറ്റുന്നതടക്കമുള്ള വീഡിയോകള്‍ എങ്ങനെയാണ് തടയാന്‍ സാധിക്കുക? എല്ലാത്തരം വീഡിയോകളും യുട്യൂബ് അനുവദിക്കുമോ എന്നും കോടതി ചോദിച്ചു. ഏറെ നല്ലവശങ്ങളുണ്ടെങ്കിലും യുട്യൂബിനെ മോശമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയണമെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ഇതു സംബന്ധിച്ച് മറുപടി നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *