റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കന്നട സംവിധായകന്‍ പ്രദീപ് രാജ് കൊവിഡ് ബാധിച്ച് മരിച്ചു

January 21, 2022 - 2:30 pm

ബംഗളൂരു: കന്നട സംവിധായകന്‍ പ്രദീപ് രാജ് (46) കൊവിഡ് ബാധിച്ച് മരിച്ചു. പ്രമേഹവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. 15 വര്‍ഷമായി പ്രമേഹവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. കൊവിഡ് ബാധിച്ചതോടെ ആരോഗ്യനില മോശമായി. യഷ് നായകനായ കിരാതകയായിരുന്നു പ്രദീപ് രാജിന്റെ ആദ്യ ചിത്രം. കിച്ച സുദീപ് പ്രധാനവേഷത്തിലെത്തിയ കിച്ചു, മിസ്റ്റര്‍ 420, രജനികാന്താ എന്നിവയായിരുന്നു മറ്റു ചിത്രങ്ങള്‍. കിരാതകാ 2 എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അതിനിടെയാണ് കൊവിഡ് ബാധിതനായി ആശുപത്രിയിലാവുന്നത്. സംവിധായകന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നിരവധി ആരാധകരാണ് ട്വിറ്ററിലെത്തിയത്. ദു:ഖത്തില്‍ കഴിയുന്ന കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ട്വിറ്റര്‍ കുറിപ്പുകളില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *