റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് പ്രോട്ടോകോള്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകമാണെന്ന് വീണാ ജോർജ്

January 21, 2022 - 3:00 pm

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാഷ്ട്രീയകക്ഷി ഭേദമില്ല, എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രോട്ടോകോള്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകമാണ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതാതു ജില്ലകളില്‍ തന്നെ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

“കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുമാത്രമേ എല്ലാ പരിപാടികളും നടത്താവൂ. സമ്മേളനങ്ങളും പ്രതിഷേധ പരിപാടികളും വാര്‍ത്താസമ്മേളനങ്ങളും സന്ദര്‍ശനങ്ങളുമെല്ലാം നടത്താവൂ. ഇതില്‍ രാഷ്ട്രീയകക്ഷി ഭേദമൊന്നുമില്ല. എല്ലാവര്‍ക്കും ബാധകമാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉറപ്പാക്കണം”- വീണാ ജോര്‍ജ് പറഞ്ഞു.

കേരളം വീണ്ടും അടച്ച് പൂട്ടലിലേക്ക് പോകണോ എന്നും വീണാ ജോര്‍ജ് ചോദിച്ചു. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കപ്പെടണോ? ഇതെല്ലാം ഒഴിവാക്കാനാണ് പുതിയ കോവിഡ് പ്രോട്ടോകോള്‍. കോവിഡ് പ്രോട്ടോകോൾ പാലിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *