റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി.പി.എം സമ്മേളനത്തിന് അനുസരിച്ചാണ് സർക്കാർ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് കെ മുരളീധരൻ

January 21, 2022 - 2:56 pm

തിരുവനന്തപുരം: സി.പി.എം സമ്മേളനത്തിന് അനുസരിച്ചാണ് സർക്കാർ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് കെ മുരളീധരൻ എം.പി. കാസർകോട് കലക്ടറുടെ ഉത്തരവ് പിൻവലിച്ചത് ഇതിന് ഉദാഹരണമാണ്. ആരോഗ്യമന്ത്രിയെ വിഡ്ഢി വേഷം കെട്ടിക്കുകയാണ്. ആരോഗ്യമന്ത്രി എല്ലാ ദിവസവും വന്നു കരയുന്നു. സ്വന്തം പാർട്ടി പോലും കേൾക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ആരോഗ്യപ്രശ്നമുള്ള വി.ശിവൻകുട്ടിക്ക് പാർട്ടിയാണ് കോവിഡ് നൽകിയത്. ഭരണകക്ഷിക്ക് കൂട്ടം കൂടാം എന്നതാണ് അവസ്ഥ. സി.പി.എം ചൈനാ സ്തുതി നിർത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കെ റെയില്‍ സമരക്കാരെ സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തുകയാണ്. സി.പി.എം ഗുണ്ടകളാണ് കണ്ണൂരില്‍ അക്രമം നടത്തിയത്. ഇങ്ങോട്ട് തല്ലുമ്പോൾ കൊള്ളുന്നതല്ല സെമി കേഡർ. ഇങ്ങോട്ട് അടിക്കുമ്പോൾ തിരികെ അടിക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയാണ്.

കോൺഗ്രസിൽ ആർക്കും ആരോടും ആരാധനയില്ല. കെ.സുധാകരന് വേണ്ട എന്ന് തോന്നിയതു കൊണ്ടാണ് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പിൻവലിച്ചത്. മുഖ്യമന്ത്രി ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്നും മുരളീധരന്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *