റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

January 24, 2022 - 8:30 am

ന്യൂഡല്‍ഹി: ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജന്‍മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രതിമ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത് വരെ അതേസ്ഥലത്ത് ഹോളോഗ്രാം പ്രതിമ സ്ഥാപിക്കാനാണ് തീരുമാനം. ഗ്രാനൈറ്റിലാണ് നേതാജിയുടെ പൂര്‍ണകായ പ്രതിമ നിര്‍മിക്കുക. ഈ പ്രതിമ, സ്വാതന്ത്ര്യ സമരത്തിന് നേതാജി നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള രാജ്യത്തിന്റെ ഉചിതമായ ആദരവും അദ്ദേഹത്തോടുള്ള കടപ്പാടിന്റെ പ്രതീകവുമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 28 അടി ഉയരത്തിലും ആറടി വീതിയിലുമാണ് പൂര്‍ണകായ പ്രതിമ നിര്‍മിക്കുന്നത്.’ഇതൊരു ചരിത്ര സ്ഥലവും ചരിത്ര സന്ദര്‍ഭവുമാണ്. ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ തലകുനിക്കാന്‍ നേതാജി വിസമ്മതിച്ചു. അദ്ദേഹത്തിന്റെ പ്രതിമ ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭാവി തലമുറക്കും പ്രചോദനമാകും. നേതാജിയുടെ മനോഭാവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നാം മുന്നോട്ട് പോകണം’; പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ വര്‍ഷവും സുഭാഷ് ചന്ദ്രബോസിന്റെ ജന്‍മദിനമായ ജനുവരി 23ന് രാജ്യത്ത് റിപ്പബ്ളിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ ദിവസം പരാക്രം ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *