റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോണ്‍ വ്യാപനം: സ്വന്തം വിവാഹം റദ്ദാക്കി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത

January 24, 2022 - 8:37 am

വെല്ലിംഗ്ടണ്‍: ഒമിക്രോണ്‍ വ്യാപനം നിയന്ത്രണം കര്‍ശനമാക്കിയ ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ സ്വന്തം വിവാഹം റദ്ദാക്കി. പരിപാടികള്‍ക്ക് പൂര്‍ണമായും വാക്സിനെടുത്ത 100 പേര്‍ക്ക് മാത്രം അനുമതി അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്ന വേളയിലാണ് വിവാഹം റദ്ദാക്കിയ വിവരം അവര്‍ അറിയിച്ചത്.മഹാമാരി കാരണം വിവാഹം റദ്ദാക്കുക പോലുള്ള സുപ്രധാന നിമിഷങ്ങളിലൂടെ പല ന്യൂസിലാന്‍ഡുകാരും കടന്നുപോയിട്ടുണ്ടാകും. അവരിലൊരാളാവുകയാണ് താന്‍. നിയന്ത്രണങ്ങള്‍ കാരണം പല പരിപാടികളും മുടങ്ങുന്നതില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു.ഞായറാഴ്ച അര്‍ധരാത്രി മുതലാണ് ന്യൂസിലാന്‍ഡില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്ത കുടുംബത്തില്‍ ഒമ്പതും മറ്റൊരു വിമാന ജീവനക്കാരനും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതുകാരണമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *