റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാണാതായ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

January 27, 2022 - 8:41 am

കോട്ടയം: ഈരാറ്റുപേട്ടക്കുസമീപം ഭരണങ്ങാനം മേലമ്പാറയില്‍നിന്ന കാണാതായ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്ത്‌ കണ്ടെത്തി. മേലമ്പാറ പഴേത്ത്‌ വീട്ടില്‍ വിഷ്‌ണുപ്രിയയെയാണ്‌ (കല്യാണി) 2022 ജനുവരി 26 ബുധനാഴ്‌ച പുലര്‍ച്ചെ 6 മണിമുതല്‍ കാണാതായത്‌. പെണ്‍കുട്ടി യാത്രചെയ്‌ത കെ.എസ്‌ ആര്‍ടി.സി ബസിന്റെ കണ്ടക്ടര്‍ നല്‍കിയ വിവരമാണ്‌ നിര്‍ണായകമായത്‌.

രാവിലെ ആറരക്ക്‌ മേലമ്പാറ ജംങ്‌ഷനില്‍ നിന്നും കോട്ടയത്തേക്ക്‌ തന്റെ ബസിലാണ്‌ പെണ്‍കുട്ടി യാത്ര ചെയ്‌തതെന്നും ടിക്കറ്റെടുക്കാനായി 200 രൂപയാണ്‌ നല്‍കിയതെന്നും കണ്ടക്ടര്‍ പോലീസിനെ അറിയിച്ചു. അതനുസരിച്ച ഈരാറ്റുപേട്ട പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പെണ്‍കുട്ടിയെ തിരുവനന്തപുരത്തുനിന്നും കണ്ടെത്തുന്നത്‌. പെണ്‍കുട്ടിയെ കോട്ടയത്തേക്ക്‌ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നതായും പോലീസ്‌ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *