റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോസ്‌റ്റ്‌ കോവിഡ്‌ പ്രശ്‌നങ്ങള്‍ തടയാന്‍ പദ്ധതിയുമായി ആരോഗ്യ വകുപ്പ്‌

January 28, 2022 - 8:15 am

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കോവിഡ്‌ രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ പോസറ്റ്‌ കോവിഡ്‌ പ്രശ്‌നങ്ങള്‍ തടയാന്‍ സമഗ്ര പദ്ധതിയുമായി ആരോഗ്യ വകുപ്പ്‌ . സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പോസ്‌റ്റ്‌ കോവിഡ്‌ ക്ലിനിക്കുകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ അറിയിച്ചു. തിരുവനന്തപുരതത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിാലണ്‌ അവര്‍ ഇക്കാര്യം അറിയിച്ചത്‌.

പ്രഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ്‌ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്‌റ്റ്‌കോവിഡ്‌ സേവനങ്ങല്‍ ലഭ്യമാക്കിയിട്ടുണ്ട്‌. കോവിഡ്‌ മുക്തരായ എല്ലാവര്‍ക്കും പോസ്‌റ്റ്‌ കോവിഡ്‌ ക്ലിനിക്കുകളുടെ സേവനം ലഭിക്കത്തക്ക വിധമാണ്‌ പോസ്‌റ്റ്‌ കോവിഡ്‌ ക്ലിനിക്കുകള്‍ സജ്ജമാക്കിയിട്ടുളളതെന്നും മന്ത്രി വ്യക്തമാക്കി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തിങ്കള്‍ മുതല്‍ ശനിവരെ ഉച്ചക്ക്‌ 12 മണിമുതല്‍ 2 മണിവരെയും ജനറല്‍ ,ജില്ലാ താലൂക്ക്‌ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകലിലും എല്ലാ ദിവസവും, സ്വകാര്യ ആശുപത്രികളില്‍ മാനേജ്‌മെന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും കോവിഡ്‌ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത്‌ ഇതുവരെ ഏഴുലക്ഷത്തിലധികം പേരാണ്‌ പോസ്‌റ്റ്‌കോവിഡ്‌ രോഗങ്ങള്‍ക്ക്‌ ചികിത്സ തേടിയത്‌. ഇതില്‍ 53,280 പേരില്‍ ശ്വാസകോശം, 8609 പേരില്‍ ഹൃദ്‌രോഗം19,842 പേരില്‍ പേശീവേദന 7,671പേരില്‍ ന്യൂറോളജിക്കല്‍ ,4568 പേരില്‍ മാനസികാരോഗ്യം എന്നിവ സംബന്ധമായ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌.2732 പേരെ വിദഗ്‌ദ ചികിതസക്കായി റഫര്‍ ചെയ്‌തു.1294 പേര്‍ക്കാണ്‌ കിടത്തി ചികിത്സ ആവശ്യമായി വന്നത്‌. ഈ സാഹചര്യം മനസിലാക്കിയാണ്‌ പോസ്‌റ്റ്‌ കോവിഡ്‌ ക്ലിനിക്കുകള്‍ക്ക്‌ ആരോഗ്യവകുപ്പ്‌ പ്രാധാന്യം നല്‍കുന്നത്‌.

താലൂക്ക്‌, ജില്ലാ ജനറല്‍ ആശുപത്രികളില്‍ നേരിട്ട്‌ എത്തിയോ ,ഫോണ്‍ വഴിയോ, ഇ സജ്ജീവിനി ടെലിമെഡിസിന്‍ സൗകര്യം ഉപയോഗപ്പെടുത്തിയോ പോസറ്റ്‌ കോവിഡ്‌ ക്ലിനിക്കുകളുടെ സേവനം തേടാവുന്നതാണ്‌. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക്‌ വ്യായാമ പരിശീലനം, ബോധവല്‍ക്കരണം, പുകയില ഉപയോഗം നിര്‍ത്താനുളള വിവിധ സേവനങ്ങള്‍ ഉള്‍പ്പടെയുളള പള്‍മനറി റീഹാബിലിറ്റേഷന്‍ സേവനങ്ങളും ലഭ്യമാണ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *