റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു

January 28, 2022 - 8:26 am

കൊല്ലം: ചട്ടമ്പി സ്വാമി സാഹിത്യ അക്കാഡമി ഏര്‍പ്പെടുത്തിയ വിവിധ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു. കൊല്ലം പാരിപ്പളളി ഗണേഷ്‌ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങിലാണ്‌ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തത്‌. മികച്ച മാധ്യമ പ്രവര്‍ത്തകനുളള പുരസ്‌കാരം കേരള കൗമുദി വിതുര ലേഖകന്‍ കെ. മണിലാല്‍ ഏറ്റുവാങ്ങി. . യോഗത്തില്‍ വിതുരോദയം, അക്ഷരജ്വാല എന്നീ സംഘടനകള്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും വിതരണം നടത്തി.

സവിതാ വിനോദ്‌, സിഐകെ അനില്‍കുമാര്‍ ,ഡോ. വി.എം വിജയന്‍,മോനി നാവായ്‌ക്കുളം സജനി, രേവതി, പ്രമോദ്‌ പ്രണവ്‌, കൃഷ്‌ണ കടക്കല്‍,അനീഷ്‌ ചന്ദ്രലാല്‍,കെ.പി സജിത്‌, ശ്യമ പ്രസാദ്‌, എസ്‌ കോട്ടുകാല്‍, സുമതി വാര്യര്‍, സുധര്‍മ ചെറുമാവിലായി ,കെ.സി നിര്‍മല നസീര്‍ ആലിക്കുഴിക്കാടന്‍, അനന്തന്‍ കടക്കല്‍ എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

സിനിമാനടന്‍ തൈക്കാട്‌ രാജ്‌ അവാര്‍ഡ്‌ വിതരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സീരിയല്‍ താരം ശിവ മുരളി, തൈക്കാട്‌ രാജ്‌എന്നിവര്‍ ചേര്‍ന്ന്‌ പുരസ്‌കാരങ്ങള്‍ വിതരണം നടത്തി. മോനി നാവായിക്കുളം, സജനി രവീന്ദ്രന്‍ എരുമേലി, ബിനു മലപ്പുറം വിഷ്‌ണുലോകം വിനോദ്‌ എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *