കോഴിക്കോട് : കോഴിക്കോട് വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കുട്ടികളെ കാണാതാായ സംഭവത്തില്‍ ഒരു പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്ന് രക്ഷപെട്ടു. കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ പ്രതികളിലൊരാളായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയെയാണ് സ്‌റ്റേഷനില്‍ നിന്ന് കാണാതായത്. 2022 ജനുവരി 29ന് വൈകിട്ടാണ് പ്രതികളായ ഫെബിനേയും കൊല്ലം സ്വദേശി ടോം തോമസിനെയും വൈദ്യപരിശോധനക്കുശേഷം പോലീസ് ചേവായൂര്‍ സ്‌റ്റേഷനിലെത്തിച്ചത്. പിന്നീട് ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനിരിക്കെയാണ് പ്രതിയെ കാണാതായത്. സംഭവസമയത്ത് പ്രതിയുടെ ബന്ധുക്കള്‍്‌സ്‌റ്റേഷനകത്തുണ്ടായിരുന്നതായാണ് വിവരം.
സ്റ്റേഷന്‍റെ പിന്‍വശത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗത്തുകൂടിയാണ് രക്ഷപെട്ടതെന്ന് പോലീസ് പറയുന്നു. സംഭവസമയത്ത് എസ്.ഐ ഉള്‍പ്പടെയുളള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു.സ്‌റ്റേഷന്‍ വളപ്പിലും സമീപ പ്രദേശങ്ങളിലുമെല്ലാം നാട്ടുകാരുടെ സഹായത്തോടെ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ വച്ച് പെണ്‍കുട്ടികള്‍ക്കൊപ്പം രണ്ടുയുവാക്കളെയും പോലീസ് പിടികൂടിയത്. 29ന് രാവിലെ സ്‌റ്റേഷനിലെത്തിച്ച് ഇരുവരുടെയും അറസ്റ്റ ്‌രേഖപ്പെടുത്തിയിരുന്നു.മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോ ,ജൂവനൈല്‍ ജസറ്റീസ് ആക്ട്‌പ്രകാരമാണ് കേസെടുത്തത്. കേസില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതി രേഖപ്പെടുത്തി. അഞ്ചുപേരുടെ മൊഴി നേരിട്ടും ഒരു പെണ്‍കുട്ടിക്ക് കോവിഡ്‌് സ്ഥിരീകരിച്ചതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുമാണ് രേഖപ്പെടുത്തിയത്.
ജനുവരി 26ന് കാണാതായ ആറുപേരില്‍ രണ്ടുകുട്ടികളം ബാംഗളൂരുവില്‍നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെ്‌ത്തിയത്. ബാലികാ മന്ദരിരത്തില്‍ നിന്ന് നിന്ന് രക്ഷപെട്ട് ബംഗളൂരുവില്‍ എത്തിയ ആറുപെണ്‍കുട്ടികളില്‍ നാലുപേരാണ് ഐലന്‍ഡ് എക്‌സ്‌പ്രസ് വഴി ഇന്നലെ പാലക്കാടെത്തിയത്.
