റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊമ്പനാനയുടെ ജീര്‍ണിച്ച ജഡം സ്‌കൂളിലെ ഉച്ചഭക്ഷണ ശാലയില്‍

January 31, 2022 - 10:14 am

കോയമ്പത്തൂര്‍ : സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണ ശാലയില്‍ 6-8 വയസുതോന്നിക്കുന്ന പ്രായമുളള കൊമ്പനാനയുടെ ജീര്‍ണിച്ച ജഡം കണ്ടെത്തി. ആനമലൈ ടൈഗര്‍ റിസര്‍വിനടുത്തുളള വാല്‍പ്പാറയിലെ ഹൈഫോറസ്‌റ്റ്‌ എസ്‌റ്റേറ്റില്‍ സര്‍ക്കാര്‍ സ്‌കൂളിനോട്‌ ചേര്‍ന്ന്‌ കഴിഞ്ഞ വര്‍ഷങ്ങളായി ഉപയോഗിക്കാതൈ കിടക്കുന്ന ഉച്ചഭക്ഷണ ശാലയിലാണ്‌ ജഡം കണ്ടെത്തിയത്‌ . സ്‌കൂള്‍ മറ്റൊരിടത്തേക്ക്‌ മാറ്റിയതിനാല്‍ ഉച്ചഭക്ഷണശാല ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി 2022 ജനുവരി 28ന്‌ അവിടെയെത്തിയ തെരഞ്ഞെടുപ്പ്‌ ഉദ്യഗസ്ഥരാണ്‌ ആനയുടെ ജഡം കണ്ടെത്തിയത്‌. പൂട്ടിക്കിടന്ന ഭക്ഷണശാലയുടെ അ്‌ടുക്കളയിലായിരുന്നു ജീര്‍ണിച്ച മൃതശരീരം കിടന്നിരുന്നത്‌.

ഉദ്യോഗസ്ഥര്‍ ഉടന്‍ വനപാലകരെ വിവരമറിയിക്കുകയും റേഞ്ച്‌ ഓഫീസര്‍ എ മണികണ്‌ഠനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു. കൂട്ടത്തില്‍ നിന്ന്‌ പിരിഞ്ഞ ആന ഭക്ഷണവും വെളളവും തേടിയെത്തിയതാകാമന്നും കെട്ടിടത്തിനുളളിലകപ്പെട്ടുപോയതാകാമെന്നും മൃഗഡോക്ടറായ കെ.സുകുമാര്‍ പറഞ്ഞു. പുറത്തേക്ക്‌ കടക്കാന്‍ കഴിയാതെവന്ന ആനയുടെ ആക്രമണത്തില്‍ കെട്ടിടം തകര്‍ന്നതാകാമെന്നും ആതിനുളളില്‍ പെട്ടാകാം ആന ചെരിഞ്ഞതെന്നും സുകുമാര്‍ പറഞ്ഞു. ഇഷ്‌ടികയും കല്ലും ഉള്‍പ്പെടെ ദേഹത്ത്‌ പതിച്ച നിലയിലായിരുന്നു. ജഡം കിടന്നിരുന്നത്‌. ഇവിടെ വച്ചുതന്നെ പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിായക്കി. ഡിഎന്‍എ പരിശോധനക്കായി ആനയുടെ വാലില്‍ നിന്ന്‌ മുടിനാര്‌ ശേഖരിച്ചതായി വനപാലകര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *