റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു.എ.ഇക്കു നേരേ വീണ്ടും യെമനിലെ ഹുതികളുടെ വ്യോമാക്രമണം

February 1, 2022 - 9:27 am

ദുബായ്: യു.എ.ഇക്കു നേരേ വീണ്ടും യെമനിലെ ഹുതികളുടെ വ്യോമാക്രമണം. ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെ ഹുതികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യത്തിലെത്തുംമുമ്പേ തകര്‍ത്തു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും യു.എ.ഇ. സ്ഥിരീകരണം.ഒരു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് ഹുതികള്‍ യു.എ.ഇയെ ഉന്നം വയ്ക്കുന്നത്. ഇന്നലെ യു.എ.ഇ. സമയം അര്‍ധരാത്രിയോടെ അബുദാബി ലക്ഷ്യമിട്ടു തൊടുത്ത ദൗത്യം പരാജയപ്പെടുത്തിയതിനു പിന്നാലെ പ്രത്യാക്രമണം നടത്തിയതായി യു.എ.ഇ. പ്രതിരോധമന്ത്രാലയം അറിയിച്ചു. തകര്‍ത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസകേന്ദ്രങ്ങള്‍ക്ക് അകലെ പതിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ തിരിച്ചടിയായി യെമനിലെ ഉത്തര അല്‍ ജോഫ് പ്രവിശ്യയിലുള്ള ഹുതികളുടെ മിസൈല്‍ വിക്ഷേപണം കേന്ദ്രം തകര്‍ത്തതായും മന്ത്രാലയം അവകാശപ്പെട്ടു. സ്ഫോടനമുണ്ടായ സ്ഥലത്തുനിന്നു വന്‍തോതില്‍ പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും മന്ത്രാലയം പുറത്തുവിട്ടു. ആക്രമണവും പ്രത്യാക്രമണവും യു.എ.ഇയിലെ വ്യോമഗതാഗതത്തെ തടസപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി സഖ്യസേനയുടെ ഭാഗമായ യു.എ.ഇക്കെതിരേ കഴിഞ്ഞ 17-നു ഹുതികള്‍ ആക്രമണം നടത്തിയിരുന്നു. ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നുണ്ടായ സ്ഫോടനത്തിലും അഗ്‌നിബാധയിലും അന്നു മൂന്നു തൊഴിലാളികള്‍ കൊല്ലപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *