തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്തെഴുതിയ ആര്‍ ബിന്ദുവിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. 2022 ഫെബ്രുവരി നാലിന് വിധയുണ്ടാകും. മന്തി അഴിമതിയും സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും കാട്ടിയെന്ന ആരോപണം തെളിയിക്കാവുന്ന രേഖകള്‍ പരാതിയില്‍ ഉണ്ടോയെന്ന് ലോകായുക്ത ആരാഞ്ഞു. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്നത് തികഞ്ഞ നിയമ ലംഘനം എന്ന ആരോപണത്തില്‍ പരാതിക്കാരന്‍ ഉറച്ചുനിന്നു.
2021 നവംബര്‍ 23ന് നിലവിലെ വൈസ് ചാന്‍സലറുടെ കാലാവധി അവസാനിക്കും. ഇതിനാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തുവാനായി യുജിസി ചെയര്‍മാനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാര്‍ക്കും ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറിക്കും കത്തയച്ചിരുന്നു. തുടര്‍ന്ന് പുതിയ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുളള സെര്‍ച്ച് സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ച് ഇതിനുളള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഈ വിജ്ഞാപനം യൂണിവേഴ്‌സിറ്റി 2021 നവംബര്‍ 22ന് റദ്ദാക്കി.
ലോകായുക്ത നിര്‍ദ്ദേശപ്രകാരം നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ഇതനുസരിച്ച ഗവര്‍ണറുടെ ഓഫീസില്‍ നിന്നും സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതില്‍ പരാമര്‍ശിച്ചത് വൈസ് ചാന്‍സലറുടെ സ്ഥാനത്തേക്ക് ആരെയെങ്കിലും പരിഗണിക്കുന്നുണ്ടോയെന്ന് ചോദിച്ചിരുന്നു. ഗോപിനാഥ് രവീന്ദ്രന്റെ പേര് ശുപാര്‍ശ ചെയ്യുകമാത്രമാണ് മന്ത്രി ചെയ്‌തത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
