റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി എഞ്ചിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകകേസില്‍ രണ്ട്‌ പ്രതികള്‍ക്ക്‌ ജാമ്യം

February 2, 2022 - 10:15 am

മുട്ടം; ഇടുക്കി എഞ്ചിനീയറിംഗ്‌ കോളേജിലെ എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജ്‌ രാജേന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഏഴ്‌,എട്ട്‌ പ്രതികള്‍ക്ക്‌ കോടതി ജാമ്യം അനുവദിച്ചു. രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തളളി. . ഏഴാം പ്രതി കൊന്നത്തടി തെളളിത്തോട്‌ മുല്ലപ്പളളില്‍ ജസറ്റിന്‍ ജോയി, എട്ടാം പ്രതി കട്ടപ്പന വെളളയാംകുടി പൊട്ടനാനിയില്‍ അലന്‍ ബേബി എന്നിവര്‍ക്കാണ്‌ ജില്ലാ കോടതി ജാമ്യം അനുവദിച്ചത്‌. . രണ്ടാം പ്രതി ജെറിന്‍ ജോജോയുടെ ജാമ്യാപേക്ഷയാണ്‌ തളളിയത്‌. ബാക്കി പ്രതികളെല്ലാം റിമാന്‍ഡില്‍ പീരുമേട്‌ ജയിലിലാണ്‌ 2022 മാര്‍ച്ച്‌ എട്ടിന്‌ കേസ്‌ വീണ്ടും പരിഗണിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *