പാലോട് : കുട്ടികളെ വീട്ടിൽ വിളിച്ചു വരുത്തി അശ്ലീല വിഡിയോ കാണിച്ചും നഗ്നത പ്രദർശിപ്പിച്ചും പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വന്ന സിഐടിയു തൊഴിലാളി അറസ്റ്റിൽ. പെരിങ്ങമ്മല കുണ്ടാളം കുഴി ലക്ഷംവീട് കോളനിയിൽ പ്രേംകുമാർ(59) ആണ് അറസ്റ്റിലായത്. പോക്സോ കേസ് ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു. ആളില്ലാത്ത സമയങ്ങളിൽ സമീപ പ്രദേശങ്ങളിലെ കുട്ടികളോട് സ്നേഹം നടിച്ചു വീട്ടിൽ വിളിച്ചു വരുത്തി തന്റെ ഫോണിൽക്കൂടി അശ്ലീലം കാണിക്കുന്നതും നഗ്നത പ്രദർശിപ്പിച്ചു പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതും പതിവായിരുന്നുവെന്നു പറയുന്നു.
ഒരു കുട്ടി ഇതു വീട്ടിൽ പറഞ്ഞതിനെ തുടർന്നാണു സംഭവം പുറത്തറിഞ്ഞത്. . കുട്ടിയുടെ പിതാവ് വിദ്യാലയം മുഖേന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെട്ടു. അവർ പൊലീസിനെ അറിയിച്ചു. തുടർന്നുനടന്ന അന്വേഷണത്തിലാണു അറസ്റ്റ്. പ്രതി പ്രദേശത്തെ സജീവ സിപിഎം പ്രവർത്തകനും താന്നിമൂട് യൂണിറ്റ് സിഐടിയു മുൻ കൺവീനറുമാണ്. പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിൻെറ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐ ഉദയകുമാർ, എസ് സിപിഒ ഗീത, സുജു കുമാർ, അരുൺ, വിനീത്, രഞ്ജു, നസീഹത്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
