റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സില്‍വര്‍ലൈന്റെ പൊള്ളത്തരവും അപകടവും കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതായി സുരേന്ദ്രന്‍; ബി.ജെ.പി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടു

February 4, 2022 - 4:35 pm

ന്യൂഡൽഹി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രതിനിധി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടു.

കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മെട്രോമാന്‍ ഇ. ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വലിയതോതില്‍ ഉയര്‍ന്ന പ്രതിഷേധം ബി.ജെ.പി നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

‘സാര്‍ത്ഥകമായ കൂടിക്കാഴ്ച. കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ പൊള്ളത്തരവും അപകടവും റെയില്‍വേ മന്ത്രിയെ ധരിപ്പിച്ചു. മെട്രോമാന്റെ സാന്നിധ്യം കൂടുതല്‍ പ്രയോജനകരമായി,’ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതി.

കെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ബി.ജെ.പി നേതാക്കളുടെ സംഘം റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടുള്ള നിവേദനവും സംഘം മന്ത്രിക്ക് കൈമാറി.

അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചതായി അവകാശപ്പെട്ടിട്ടില്ലെന്ന് കെ റെയില്‍ വിശദീകരിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *