റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യക്ക് വമ്പന്‍ ജയം

February 7, 2022 - 9:45 am

അഹമ്മദാബാദ്: പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ആയിരാമത് ഏകദിന മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്കു വമ്പന്‍ ജയം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എതിരാളികളായ വെസ്റ്റിന്‍ഡീസിനെ കെട്ടുകെട്ടിച്ചത് ആറു വിക്കറ്റിന്. ഇതോടെ വിന്‍ഡീസിനെതിരായ മൂന്നു മത്സര ഏകദിന പരമ്പരയില്‍ 1-0 നു മുന്നിലെത്താനും ടീം ഇന്ത്യയ്ക്കായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനെ 43.5 ഓവറില്‍ 176 ന് പുറത്താക്കിയ ബൗളിങ് നിരയാണ് ഇന്ത്യയ്ക്കു മേല്‍ക്കൈ നല്‍കിയത്. താരതമ്യേനെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയരെ അര്‍ധസെഞ്ചുറി നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ(60) മുന്നില്‍നിന്നു വിജയത്തിലേക്കു നയിച്ചു. പത്തു ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്സ്. ഇഷാന്‍ കിഷന്‍ (36 പന്തില്‍ 28), സൂര്യകുമാര്‍ യാദവ് (36 പന്തില്‍ അഞ്ചു ഫോര്‍ അടക്കം പുറത്താകാതെ 34), ആദ്യ രാജ്യാന്തര ഏകദിനം കളിക്കുന്ന ദീപക് ഹൂഡ (32 പന്തില്‍ രണ്ടു ഫോറടക്കം 26) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു.മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി(നാലു പന്തില്‍ രണ്ടു ഫോറടക്കം എട്ടു റണ്‍), യെ അന്‍സാരി ജോസഫിന്റെ പന്തില്‍ കെമാര്‍ റോച്ച് പിടികൂടി. ഋഷഭ് പന്ത് (11) റണ്ണൗട്ടായി.സൂര്യകുമാറും ഹൂഡയും ചേര്‍ന്ന് 28 ഓവറില്‍ ലക്ഷ്യം കാണുമ്പോള്‍ ഇന്ത്യന്‍ ഇന്നിങ്സില്‍ 132 പന്ത് ശേഷിക്കുന്നുണ്ടായിരുന്നു. 9.5 ഓവറില്‍ 49 റണ്‍ വഴങ്ങി വിന്‍ഡീസിന്റെ നാലു വിക്കറ്റ് തെറിപ്പിച്ച സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ കളിയിലെ കേമനായി. ബുധനാഴ്ച ഇതേവേദിയിലാണു രണ്ടാം ഏകദിനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *