റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടാനുടെ ആക്രമണത്തില്‍ അഞ്ചു വയസുകാരിക്ക്‌ ദാരുണാന്ത്യം

February 8, 2022 - 8:52 am

ആതിരപ്പളളി : കണ്ണംകുഴി പാലത്തിന്‌ സമീപം കാട്ടാനയുടെ ആക്രമണത്തില്‍ 5 വയസുകാരി ദാരുണമായി കൊല്ലപ്പെട്ടു. പുത്തന്‍ചിറ കിഴക്കും മുറി കച്ചട്ടില്‍ നിഖിലിന്റെ മകള്‍ അഗ്നീമിയ ആണ്‌ മരണപ്പെട്ടത്‌. നിഖില്‍ (36), ബന്ധു വെറ്റിലപ്പാറ സ്വദേശി നെടുംബ ജയന്‍(50) എന്നിവര്‍ക്ക്‌ പരിക്കുപറ്റി. ഇവരെ ചാലക്കുടി സെന്റ് ജെയിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2022 ഫെബ്രുവരി 7ന്‌ വൈകുന്നേരം ഏഴമണിയോടെയാണ്‌ സംഭവം.

കണ്ണംകുഴിയിലെ അമ്മവീട്ടില്‍ അമ്മയുടെ മുത്തശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അഗ്നീമിയയും വീട്ടുകാരും. ഫെബ്രുവരി 8 നാണ്‌ ചടങ്ങ്‌ .ഏഴിന്‌ വൈകുന്നേരത്തോടെ ബൈക്കില്‍ അഗ്‌നീമിയയും പിതാവ്‌ നിഖിലും ബന്ധു ജയനും കൂടി പൂക്കള്‍ പറിക്കാനായി കണ്ണംകുഴി ക്ഷേത്രത്തിനടുത്ത്‌ പോയി മടങ്ങിവരുമ്പോഴാണ്‌ കാട്ടാനയുടെ മുമ്പില്‍ പെടുന്നത്‌.

എതിരെവന്ന കാറിന്റെ വെളിച്ചത്തില്‍ ഇവര്‍ ആനയെ കണ്ടില്ലെന്ന്‌ പറയുന്നു. ബൈക്കുപേക്ഷിച്ച്‌ രക്ഷപെടാന്‍ ശ്രമിക്കവെ ആന കുട്ടിയെ എടുത്തെറിഞ്ഞു. തെറിച്ചുവീണ കുട്ടിയെ രക്ഷിക്കാന്‍ നിഖില്‍ ശ്രമിക്കും മുമ്പെ കാട്ടാന വീണ്ടും ആക്രമിച്ചു. ആക്രമണത്തില്‍ കുട്ടിയുടെ ശരീരം ഛിന്നഭിന്നമായി . കുറ്റിക്കാട്‌ സ്‌കൂളിലാണ്‌ അഗ്നീമിയ പഠിക്കുന്നത്‌. .അമ്മ അജന്യ.അഗ്നിശിവ ഏക സഹോദരിയാണ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *