അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ‘ചേര്‍ച്ച’യിലേക്ക് അപേക്ഷിക്കാം

February 10, 2022 - 3:40 pm

വിവാഹ പൂര്‍വ്വ കൗണ്‍സിലിങ്ങ് പദ്ധതി ”ചേര്‍ച്ച” യില്‍ പങ്കെടുക്കാന്‍ പ്രതിശ്രുത വധൂവരന്മാരുടെ അപേക്ഷ ക്ഷണിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ നിയമസഹായ അതോറിറ്റി, വനിതാ ശിശു വികസന വകുപ്പ്, വനിതാ സംരക്ഷണ ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 6 മാസത്തിനകം വിവാഹം തീരുമാനിച്ച വധൂവരന്മാര്‍ക്ക് 4 ദിവസത്തെ കൗണ്‍സലിങ്ങ് ജില്ലാ നിയമസഹായ അതോറിറ്റി ഹാളില്‍ വച്ച് നടത്തും. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിവാഹ ക്ഷണക്കത്തിന്റെ കോപ്പിയോ അല്ലെങ്കില്‍ 6 മാസത്തിനകം വിവാഹം നടക്കുന്നു എന്ന് കാണിക്കുന്ന വാര്‍ഡ് മെമ്പര്‍/ആശാ വര്‍ക്കര്‍/അംഗന്‍വാടി വര്‍ക്കര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റോ സഹിതം കാസര്‍കോട് വനിതാ സംരക്ഷണ ഓഫീസര്‍ക്ക് നേരിട്ടോ ഇ-മെയില്‍ മുഖേനയോ ഫെബ്രുവരി 28 (തിങ്കള്‍)നകം അയക്കണം. വിലാസം – വനിതാ സംരക്ഷണ ഓഫീസര്‍, വനിത ശിശു വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, രണ്ടാംനില, വിദ്യാനഗര്‍ പോസ്റ്റ്, കാസര്‍കോട് – 671 123. ഫോണ്‍  – 04994 256266, 04994 255266, 9446270127.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *