റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടുപന്നിശല്യം: കര്‍ഷകന്‍ കൃഷി നടത്താന്‍ പറ്റാതെ ദുരിതത്തില്‍

February 11, 2022 - 7:58 am

കൊല്ലങ്കോട്‌ : നെല്‍പ്പാടങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷവുന്നു. പാകമായി കിടക്കുന്ന നെല്‍കൃഷി കൊയ്‌തെടുക്കാന്‍ പറ്റാതെ കര്‍ഷകര്‍ക്ക്‌ നഷ്ട്‌ത്തിന്റെ കണക്കുമാത്രം . കൃഷിയെ മാത്രം ആശ്രയിച്ചുകഴിയു്‌ന്നവരാണ്‌ വടവന്നൂര്‍ കൃഷിഭവന്റെ കീഴിലുളള തുമ്പളം പൊറ്റയിലെ കൃഷിക്കാര്‍ .വിടെ കാരപ്പറമ്പ്‌ പ്രകാശന്റെ കൊയ്‌തെടുക്കാന്‍ പാകമായ നെല്‍ച്ചെടികള്‍ മുഴുവന്‍ കാട്ടുപന്നി നശിപ്പിച്ച നിലയിലാണ്‌.

2022 ഫെബ്രുവരി 10 ന്‌ പാടത്ത്‌ വെളളം കെട്ടി നിര്‍ത്താന്‍ പോയ പ്രകാശനെ സമീപത്തെ തോട്ടത്തില്‍ നിന്നും വന്ന പന്നിക്കുട്ടികള്‍ ആക്രമിച്ചു. പാടവരമ്പിലൂട ഓടി രക്ഷപെട്ടതിനാല്‍ ജീവന്‍ തിരികെ ലഭിച്ചു. രാസവളത്തിന്റെ വില വര്‍ദ്ധനവുള്‍പ്പെട മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തുകയാണിത്തവണ കര്‍ഷകന്‌ ചെലവായിട്ടുളളത് .നല്ല വിളവുണ്ടായിട്ടുണ്ടെങ്കിലും കാട്ടുപന്നികളുടെ ശല്യം കര്‍ഷകരെ ദുരിതത്തിലാക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *