റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫെബ്രുവരി 14 മുതല്‍ തീവണ്ടിയില്‍ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാന്‍ ഐ.ആര്‍.സി.ടി.സി.

February 12, 2022 - 8:02 pm

ന്യൂഡല്‍ഹി: ഫെബ്രുവരി 14 മുതല്‍ തീവണ്ടിയില്‍ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഐ.ആര്‍.സി.ടി.സി. പുനഃരാരംഭിക്കുന്നു. റെയില്‍വേ ബോര്‍ഡില്‍നിന്ന് ലഭിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് പുനഃസ്ഥാപിക്കുന്നത്. 428 ട്രെയിനുകളില്‍ പാകം ചെയ്ത ഭക്ഷണം ഇതിനകം പുനഃസ്ഥാപിച്ചിട്ടുണ്ട്. ആകെയുള്ളതില്‍ 2021 ഡിസംബറോടെ 30 ശതമാനം തീവണ്ടികളിലാണ് പാകം ചെയ്ത ഭക്ഷണവിതരണം പുനഃസ്ഥാപിച്ചത്. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.സുരക്ഷ കണക്കിലെടുത്താണ് കാറ്ററിംഗ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. കൊറോണ വൈറസ് മഹാമാരി കണക്കിലെടുത്ത് റെയില്‍വേയിലും 2020 മാര്‍ച്ച് 23 മുതല്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *