റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിജാബ്: ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നില്ലെന്ന് യുഎസിനോട് ഇന്ത്യ

February 13, 2022 - 10:41 am

ന്യൂഡല്‍ഹി: ആഭ്യന്തര വിഷയങ്ങളില്‍ ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നില്ലെന്ന് ഇന്ത്യ. ഹിജാബ് വിഷയത്തില്‍ അമേരിക്കന്‍ സമിതി വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ഇന്ത്യയുടെ നയം വ്യക്തമാക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം.കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച വിഷയം കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭരണഘടനാ ചട്ടക്കൂടുകളും ജനാധിപത്യ ധര്‍മ്മവും രാഷ്ട്രീയവും അനുസരിച്ച് പ്രശ്നങ്ങള്‍ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്.ഇന്ത്യയെ അറിയുന്നവര്‍ ആ യാഥാര്‍ഥ്യങ്ങളെ മനസിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യും- വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നു മതസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സര്‍ക്കാരിനു കീഴിലുള്ള സംഘടന (ഐ.ആര്‍.എഫ്)യുടെ അംബാസിഡര്‍ റഷാദ് ഹുസൈന്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണു ഹിജാബ് വിഷയത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *