റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊന്നം – പള്ളി ചക്കുംപൂള മോട്ടമ്മൽ താഴം റോഡ് ഉദ്ഘാടനം ചെയ്തു

February 14, 2022 - 3:36 pm

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി എട്ട് ലക്ഷം രൂപ വകയിരുത്തി പുനരുദ്ധാരണം പൂർത്തിയാക്കിയ വാഴക്കാട് പൊന്നം – പള്ളി ചക്കുംപൂള മോട്ടമ്മൽ താഴം റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷനായി.

മഴക്കാലമായാൽ റോഡിന്റെ ശോച്യവസ്ഥ കാരണം പ്രദേശവാസികൾ ഏറെ ദുരിതം അനുഭവിച്ചിരുന്നു. റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയായതിലൂടെ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആദം ചെറുവട്ടൂർ, കുഴി മുള്ളി ഗോപാലൻ, വാഴക്കാട് ഗ്രാമപഞ്ചായത്ത് അംഗമായ എം.കെ.സി നൗഷാദ്, സി കെ റഷീദ്. ഹമീദ് മാസ്റ്റർ, ഏണി മുഹമ്മദ്, മാള്യ മുഹമ്മദ്, ചങ്കരത്ത് ഉമ്മർ, അബൂബക്കർ, അദ്രായി, അസ്സയിൻ, തുടങ്ങിയവർ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *