ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഒരുദിവസത്തെ ഇടവേളയില്‍ 19.6 ശതമാനത്തിന്റെ കുറവ്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ വൈറസ് ബാധിതരായത് 27,409 പേര്‍. തൊട്ടുമുന്‍ ദിവസം 3.19 ശതമാനമായിരുന്ന പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനത്തിലേക്കു താഴ്ന്നു. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തിങ്കളാഴ്ച 34,113 പ്രതിദിന കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണു പ്രതിദിന കേസുകള്‍ ഒരുലക്ഷത്തിനു താഴെയായത്. നിലവില്‍ ആകെ 4,23,127 ആക്ടീവ് കേസുകളാണു രാജ്യത്തുള്ളത്.347 പേര്‍കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 5,09,358 ആയി.
