റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: പൊന്നാനി നഗരസഭയുടെ വിവിധ വർക്കിങ് ഗ്രൂപ്പ്‌ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു

February 16, 2022 - 4:40 pm

മലപ്പുറം: സാമൂഹിക വികസനത്തിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുമായി പൊന്നാനി നഗരസഭയിൽ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ 2022- 23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് വിവിധ വർക്കിങ് ഗ്രൂപ്പുകളുടെ പൊതുയോഗം ചേർന്നത്. നഗരത്തിന്റെ വിവിധങ്ങളായ വികസന വിഷയങ്ങൾ ചർച്ച ചെയ്ത്, സാമൂഹിക വികസനത്തിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുമായാണ് വർക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചത്. വിവിധ വർക്കിങ് ഗ്രൂപ്പുകളായി തിരിഞ്ഞ് വികസന, ക്ഷേമ വിഷയങ്ങളിൽ വിശദമായ ചർച്ചയും സംഘടിപ്പിച്ചു.

പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷയായി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി മുഹമ്മദ് കുഞ്ഞി അവസ്ഥ രേഖ തയ്യാറാക്കൽ വിശദീകരണം നടത്തി.

 സ്ഥിരം സമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീനാസുദേശൻ, ഒ.ഒ ഷംസു, ടി.മുഹമ്മദ് ബഷീർ, കൗൺസിലർമാരായ മുഹമ്മദ് ഫർഹാൻ ബിയ്യം, അജീന ജബ്ബാർ, ഗിരീഷ് കുമാർ , വികസന സ്ഥിരം സമിതി അധ്യക്ഷ എം. ആബിദ, നഗരസഭാ സെക്രട്ടറി സുജിത് ഗോപിനാഥ് എന്നിവർ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *