തിരുവനന്തപുരം : ബള്‍ക്ക് പര്‍ച്ചേസിംഗ് വിഭാഗങ്ങള്‍ക്ക് ഡീസലിന്റെ വിലവര്‍ദ്ധിപ്പിക്കാനുളള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം കെഎസ്‌ആര്‍ടിസിക്ക് ഇരുട്ടടിയാകുന്നു. അമ്പതിനായിരം ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കുളള വില വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.
ഇതിന്റെ ഫലമായി കെ.എസ്‌ആര്‍ടിസി ഇനിമുതല്‍ കെ.എസ്‌ആര്‍ടിസി 37 ലക്ഷം രൂപയാണ് അധികമായി നല്‍കേണ്ടി വരിക . സാധാരണ പമ്പുകളില്‍ ഒരു ലിറ്റര്‍ ഡീസലിന് 91.42 രൂപ ഈടാക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ഇനിമുതല്‍ ഡീസലിന് 6.73 രൂപ അധികം നല്‍കണം. അതായത് ലിറ്ററിന് 98.15 രൂപനിരക്കില്‍ ഒരുമാസം 11.10 കോടി രൂപ, ഒരു ദിവസം അഞ്ചരലക്ഷം ലിറ്റര്‍ ഡീസലാണ് കെ.എസ്‌ആര്‍ടിസിക്ക് ആവശ്യമായിട്ടുളളത്
