മുംബൈ: ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നിലം പതിച്ച് സൂചികകള്‍. ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നലെയും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വ്യാപാരം ഇടിയുന്നത്. കനത്ത ചാഞ്ചാട്ടമാണ് ഇന്നലെയും സൂചികകള്‍ നേരിട്ടത്. നിഫ്റ്റി 17300 ന് തൊട്ടുമുകളിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 104.67 പോയിന്റ് ഇടിഞ്ഞ് 57892.01 പോയിന്റിലും നിഫ്റ്റി 17.60 പോയിന്റ് താഴ്ന്ന് 17304.60 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1241 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 2042 ഓഹരികളുടെ വില ഇടിഞ്ഞു. 100 ഓഹരികളുടെ മൂല്യത്തില്‍ വിലയില്‍ മാറ്റമുണ്ടായില്ല.ആഴ്ചയിലെ ഫ്യൂച്ചേഴ്‌സ് കരാറുകള്‍ അവസാനിക്കുന്ന ദിവസമായതും റഷ്യ-യുക്രൈന്‍ സംഘര്‍ഷവുമൊക്കെയാണ് ഇന്നലെ വിപണിയെ പ്രതലകൂലമായി ബാധിച്ചത്.
റഷ്യയുടെ സൈനിക നീക്കങ്ങള്‍ തന്നെയാണ് ആഭ്യന്തര വിപണിയില്‍ നഷ്ടം നേരിടാനുള്ള പ്രധാന കാരണം.പുടിന്‍ ഭരണകൂടം അവകാശപ്പെടുന്നത് പോലെ യുക്രൈന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം കുറയുകയല്ല, ഉയരുകയാണ് ചെയ്യുന്നതെന്നാണ് ലോകരാഷ്ട്രങ്ങള്‍ വ്യക്തമാക്കിയത്. ഇത് ഓഹരി വിപണിയില്‍ കാര്യമായ ചലനങ്ങള്‍ക്ക് കാരണമായി. ശുഭമല്ലാത്ത ഈ സാഹചര്യത്തില്‍ നിക്ഷേപകരെ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചതും വിപണിയില്‍ തിരിച്ചടിയായി
ഐ.സി.ഐ.സി.ഐ. ബാങ്ക്, ആക്‌സിസ് ബാങ്ക്, അള്‍ട്രാടെക് സിമന്റ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ടാറ്റ കണ്‍സ്യമൂര്‍ പ്രോഡക്റ്റ്‌സ്, ഒഎന്‍ജിസി, എച്ച്.ഡി.എഫ്.സി., റിലയന്‍സ് ഇന്‍ഡ്ട്രീസ്, എച്ച്.ഡി.എഫ്.സി ലൈഫ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍.അദാനി ഗ്രീന്‍ ഓഹരി ആറുശതമാനം നേട്ടമുണ്ടാക്കി. എച്ച്.ഡി.എഫ്.സി. രണ്ടുശതമാനവും ഉയര്‍ന്നു. ബാങ്ക് സൂചികയില്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ പവര്‍ സൂചിക രണ്ടു ശതമാനം നേട്ടമുണ്ടാക്കി. ബി.എസ്.ഇ. മിഡ്ക്യാപ് സൂചിക 0.22ശതമാനവും സ്‌മോള്‍ ക്യാപ് 0.67ശതമാനം ഇടിഞ്ഞു.
