റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: വിദ്യാര്‍ഥികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

February 19, 2022 - 4:45 pm

മലപ്പുറം: സ്‌കൂളുകള്‍ സാധാഇം നിലയില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. ജില്ലയിലെ കോവിഡ് രോഗികളാകുന്നവരുടെ എണ്ണം കുറഞ്ഞ് വരുന്ന ഈ സാഹചര്യത്തില്‍ സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ അടുത്ത് ഇടപഴകുന്നത് മൂലം കോവിഡ് രോഗം വരാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ക്ക് കോവിഡ് രോഗം വന്നാല്‍ ക്ലാസിലെ മറ്റു കുട്ടികള്‍ക്കും കോവിഡ് രോഗം പകരുന്നതിന്നും താത്കാലികമായിട്ടെങ്കിലും ക്ലാസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരികയും ചെയ്യും. ഈ സാഹചര്യമില്ലാതിരിക്കാന്‍ എല്ലാ വിദ്യാര്‍ഥികളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളായ മാസ്‌ക് ധരിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കൃത്യമായി പാലിക്കണം.
 

അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സഹായിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യണം. സ്‌കൂളുകളും, കോളജുകളും, ട്യൂഷന്‍ സെന്ററുകളും, മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അര്‍ഹരായ എല്ലാവരും എത്രയും പെട്ടെന്ന് തന്നെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *