റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുബി ഷാജി ചാലക്കുടി നഗരസഭ സി.ഡിഎസ്‌ ചെയര്‍പേഴ്‌സണ്‍

February 20, 2022 - 9:55 am

ചാലക്കുടി: ചാലക്കുടി നഗരസഭയില്‍ കാല്‍ നൂറ്റാണ്ടിനുശേഷം ഇതാദ്യമായി സിഡിഎസില്‍ എല്‍ഡിഎഫിന്‌ ആധിപത്യം നഷ്ടപ്പെട്ടു. നഗരസഭയുടെ കുടുംബശ്രീ സിഡിഎസ്‌ ചെയര്‍പേഴ്‌സണായി സുബി ഷാജി തെരഞ്ഞെടുക്കപ്പെട്ടു. ജേമോള്‍ ബാബുവാണ്‌ വൈസ്‌ ചെയര്‍ പേഴ്‌സണ്‍. ഇരുവരും കോണ്‍ഗ്രസിനെ അനുകൂലിക്കുന്നവരാണ്‌.

22 വാര്‍ഡുകളാണ്‌ യുഡിഎഫിനൊപ്പം നിന്നത്‌. 14 പേര്‍ എല്‍ഡിഎഫിനെ അനുകൂലിച്ചു. ഇതോടെ നഗരസഭയില്‍ എല്‍ഡിഎഫിന്‌ മാരകമായ പ്രഹരമാണ്‌ ഏറ്റിരിക്കുന്നത്‌. വിജയിച്ച ഭരണസമിതി അംഗങ്ങള്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. നഗരസഭ ഓഫീസില്‍ ചെയര്‍മാന്‍ വി.ഒ പൈലപ്പന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ക്ക്‌ സ്വീകരണം നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *