റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ടീം മുന്‍ കോച്ച് റുസ്തം അക്രമോവ് അന്തരിച്ചു

February 21, 2022 - 10:55 am

താഷ്‌കന്റ്: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുന്‍ കോച്ച് റുസ്തം അക്രമോവ് (73) അന്തരിച്ചു.നാഷണല്‍ ഒളിമ്പിക് കമ്മിറ്റി ഓഫ് ഉസ്ബെകിസ്ഥാനാണ് അക്രമോവിന്റെ നിര്യാണ വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയുടെ ഇതിഹാസ താരം ബൈചുങ് ബൂട്ടിയയ്ക്ക് അരങ്ങേറാന്‍ അവസരം കൊടുത്തത് അക്രമോവാണ്. ഇന്ത്യക്ക് ഫിഫ റാങ്കിങ്ങില്‍ മെച്ചപ്പെട്ട സ്ഥാനം നേടിക്കൊടുക്കാനും റുസ്തം അക്രമോവിനായി. 1995 മുതല്‍ 1997 വരെയായിരുന്നു അക്രമോവ് ഇന്ത്യയെ പരിശീലിപ്പിച്ചത്. 1995 മാര്‍ച്ചില്‍ തായ്ലന്‍ഡിനെതിരേ നടന്ന നെഹ്റു കപ്പ് മത്സരത്തിലായിരുന്നു ബൂട്ടിയ അരങ്ങേറിയത്. ഐ.എം. വിജയന്‍, കാള്‍ട്ടന്‍ ചാപ്മാന്‍, ബ്രൂണോ കുടീഞ്ഞോ തുടങ്ങിയവരെയും പരിശീലിപ്പിച്ചു. 1996 ല്‍ ഇന്ത്യ റാങ്കിങ്ങില്‍ 94-ാം സ്ഥാനത്തെത്തി. 1948 ല്‍ താഷ്‌കന്റില്‍ ജനിച്ച അക്രമോവ് ഉസ്ബെക് ടീമിന്റെ ആദ്യ കോച്ചുമാണ്.1948 ല്‍ താഷ്‌കന്റില്‍ ജനിച്ച അക്രമോവ് ഉസ്ബെക് ടീമിന്റെ ആദ്യ കോച്ചുമാണ്. 1992 മുതല്‍ 1994 വരെയായിരുന്നു കാലാവധി. ഉസ്ബെക് ടീമിനെ 1994 ലെ ഹിരോഷിക ഏഷ്യന്‍ ഗെയിംസിലും സെന്‍ട്രല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ജേതാക്കളാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *