റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഷ്യ- യുക്രൈന്‍: സമാധാന ദൗത്യവുമായി മാക്രോണ്‍

February 21, 2022 - 11:20 am

പാരീസ്: യുദ്ധം ഒഴിവാക്കുകയെന്ന ദൗത്യവുമായി റഷ്യന്‍, യുക്രൈന്‍ പ്രസിഡന്റുമാരുമായി ഫോണില്‍ സംസാരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനുമായി ഒന്നേമുക്കാല്‍ മണിക്കൂര്‍ സംസാരിച്ച മാക്രോണ്‍, അതിനുശേഷം യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി ആശയവിനിമയം നടത്തി. ഇരുവരും തമ്മിലുള്ള സംഭാഷണം അരമണിക്കൂര്‍ നീണ്ടു.

നിലവിലെ സംഘര്‍ഷത്തിനു നയതന്ത്രതലത്തില്‍ പരിഹാരം കാണാനുള്ള നീക്കങ്ങള്‍ക്കു പുടിനും സെലന്‍സ്‌കിയും പിന്തുണ അറിയിച്ചതായി മാക്രോണിന്റെ ഓഫീസ് അറിയിച്ചു. കിഴക്കന്‍ യുക്രൈനിലെ ആഭ്യന്തരകലാപത്തിനു പരിഹാരം കാണാന്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ പുടിന്‍ സമ്മതിച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ അടുത്ത ദിവസംതന്നെ കൂടിക്കാഴ്ച നടത്തും. പുടിനുമായി നേരില്‍ക്കാണാന്‍ യു.എസ്. പ്രസിഡന്റ് ജോ െബെഡനും താല്‍പര്യം അറിയിച്ചിട്ടുണ്ട്. സമീപഭാവിയില്‍ത്തന്നെ പുടിന്‍-െബെഡന്‍ കൂടിക്കാഴ്ചയ്ക്കു വേദിയൊരുങ്ങും. യുദ്ധഭീതി അകറ്റി സമാധാനം പുലരാന്‍ ഈ നീക്കങ്ങള്‍ വഴിവയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മാക്രോണിന്റെ ഓഫീസ് വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *