ചണ്ഡീഗഡ്/ലഖ്നൗ: പഞ്ചാബ് നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 70.2 ശതമാനം പോളിങ്. രാവിലെ എട്ടിനു തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു.ആകെയുള്ള 117 സീറ്റുകളിലേക്കും ഒറ്റഘട്ടമായിട്ടായിരുന്നു പോളിങ്. നിയമസഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പു നടന്ന ഉത്തര്‍പ്രദേശില്‍ വൈകിട്ട് അഞ്ചുവരെയുള്ള കണക്കനുസരിച്ച് 60.18 ശതമാനമാണു പോളിങ്. മാര്‍ച്ച് പത്തിനാണു വോട്ടെണ്ണല്‍.
