റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: നഗരസഭയെ ഒ.ഡി.എഫ് പ്ലസ് ആയി പ്രഖ്യാപിച്ചു

February 21, 2022 - 10:49 pm

പത്തനംതിട്ട: വെളിയിട വിസര്‍ജ്ജന വിമുക്ത (ഒ ഡി.എഫ്  പ്‌ളസ്) നഗരസഭയായി പത്തനംതിട്ടയെ പ്രഖ്യാപിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ നഗരത്തെ ഒഡിഎഫ് നഗരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

നഗരത്തിലെ 32 വാര്‍ഡുകളും ഒഡിഎഫ് ആയി സ്വയം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ വെളിയിട വിസര്‍ജ്ജന വിമുക്ത നഗരമായി കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ഇനി മുതല്‍ വെളിയിടങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് കുറ്റകരവും 1000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റവുമാണെന്ന് നഗരസഭാ സെക്രട്ടറി ഷെര്‍ളാ ബീഗം അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *