റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസില്‍ സൈബര്‍, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ ആരംഭിക്കും

February 24, 2022 - 9:54 am

തിരുവനന്തപുരം : പോലീസില്‍ രണ്ട്‌ പുതിയവിഭാഗങ്ങള്‍ കൂടി ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പിണരായി വിജയന്‍. എന്‍..ഷംസുദ്ദീന്റെ അടിയന്തിര പ്രമേയ അവതരണാനുമതി നോട്ടീസിന്‌ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത്‌ പോലീസില്‍ പുതിയ സൈബര്‍ കുറ്റാന്വേഷണ വിഭാഗം ആരംഭിക്കും. പുതുതായി ഉയര്‍ന്നുവരുന്ന സാവ്‌പത്തിക കുറ്റകൃത്യങ്ങള്‍ പരിഹരിക്കാന്‍ സാമ്പത്തിക കുറ്റാന്വെഷണ വിഭാഗവും ആരംഭിക്കും.

പോലീസിനെ ആധുനികവല്‍ക്കരിച്ച്‌ ജനസൗഹാര്‍ദ്ദപരമായി മുന്നോട്ടു കൊണ്ടുപോകാനുളള പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പോലീസ്‌ സ്‌റ്റേഷനുകളുടെ ചുമതല എസ്‌എച്ച്‌ ഒമാരില്‍ നിന്ന മാറ്റി എസ്‌ഐ മാര്‍ക്ക്‌ നല്‍കുന്നുവെന്ന വാര്‍ത്ത താനും വായിച്ചിരുന്നു. എന്നാല്‍ അ്‌ത്തരത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എസ്‌ഐമാര്‍ ഇപ്പോഴും സ്‌റ്റേഷനുകളിലുണ്ട്‌. അവരുടെ യുവത്വത്തിന്‍രെ ചടുലതയും സിഐമാരുടെ പരിചയ സമ്പന്നതയും കൂടി ഉപയോഗിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്‌ ഈ തീരുമാനമെന്ന മുഖ്യമന്ത്രി പറഞ്ഞു.

ഗുണ്ടകളെ നിയന്ത്രിക്കാന്‍ ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തില്‍ ഓരോജില്ലയിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌ . എസ്‌എച്ചഒമാരുടെ നേതൃത്വത്തില്‍ രണ്ട്‌ പോലീസ്‌ ഉദ്യ.ാേഗസ്ഥര്‍ സ്‌റ്റേഷന്‍ പരിധിയിലെ ഗുണ്ടകളുടെ പ്രവര്‍ത്തനം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്‌. ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും അമര്‍ച്ച ചെയ്യാന്‍ “ഓപ്പറേഷന്‍ കാവല്‍” എന്ന പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്‌. ജില്ലാ പോലീസ്‌ മേധാവിമാര്‍ പോലീസ്‌ സ്‌റ്റ്രേഷന്‍ തലത്തില്‍ ഹിസ്‌റ്ററി ഷീറ്റുകള്‍ തയ്യാറാക്കി സൂക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *