റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രെയ്നിലുള്ളവര്‍ സമീപത്തെ ബോംബ് ഷെല്‍ട്ടറുകള്‍ കണ്ടെത്തണമെന്ന് കീവിലെ ഇന്ത്യന്‍ എംബസി

February 24, 2022 - 10:26 pm

കീവ്: സൈനിക നിയമത്തിന് കീഴിലായതിനാല്‍ യുക്രെയ്‌നില്‍ ആളുകളുടെ സഞ്ചാരം ഇപ്പോള്‍ ബുദ്ധിമുട്ടാണെന്നും എയര്‍ സൈറണുകളും മുന്നറിയിപ്പുകളും കേള്‍ക്കുന്നവര്‍ സമീപത്തുള്ള ബോംബ് ഷെല്‍ട്ടറുകള്‍ കണ്ടെത്തണമെന്ന് കീവിലെ ഇന്ത്യന്‍ എംബസി അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശം നല്‍കി. ചില സ്ഥലങ്ങളില്‍ എയര്‍ സൈറണ്‍/ബോംബ് മുന്നറിയിപ്പുകള്‍ കേള്‍ക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ക്ക് അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാല്‍, ഗൂഗിള്‍ മാപ്പില്‍ സമീപത്തുള്ള ബോംബ് ഷെല്‍ട്ടറുകളുടെ ഒരു ലിസ്റ്റ് ഉണ്ടാവും. അവയില്‍ പലതും ഭൂഗര്‍ഭ മെട്രോകളിലാണ് സ്ഥിതിചെയ്യുന്നത്’ നിര്‍ദേശങ്ങളില്‍ പറയുന്നു. ‘ദയവായി നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധ്യത്തോടെയിരിക്കുക, സുരക്ഷിതരായിരിക്കുക, ആവശ്യമില്ലെങ്കില്‍ നിങ്ങളുടെ വീടുകള്‍ വിട്ടുപോകരുത്, എല്ലായ്പ്പോഴും നിങ്ങളുടെ രേഖകള്‍ നിങ്ങളോടൊപ്പം സൂക്ഷിക്കണമെന്നും നിര്‍ദേശങ്ങളില്‍ അടിവരയിടുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *