റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യലഹരിയില്‍ മകന്‍ പിതാവിനെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

February 10, 2026 - 6:33 am

ഇടുക്കി | ഇടുക്കി ഉടുമ്പന്നൂരിൽ പിതാവിനെ മകന്‍ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഉടുമ്പന്നൂര്‍ സ്വദേശി വേലപ്പനാണ് കൊല്ലപ്പെട്ടത്. മകന്‍ രാജേഷിനെ (43) പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 9 തിങ്കളാഴ്ച ഉച്ചക്ക് മൂന്നരയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം യ്തതിനാണ് വേലപ്പനെ രാജേഷ് കല്ലുകൊണ്ട് തലക്കടിച്ചത്.

. പോലീസ് എത്തിയാണ് വേലപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

പൂപ്പാറയിലാണ് രാജേഷ് താമസിക്കുന്നത്. നാലു ദിവസം മുമ്പ് ഇയാള്‍ സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതിനായി എത്തിയിരുന്നു. സഹോദരന്റെ വീട്ടിലാണ് വേലപ്പന്‍ താമസിക്കുന്നത്. സംഭവദിവസം മദ്യപിച്ച് വീട്ടിലെത്തിയ രാജേഷ് വേലപ്പനുമായി വഴക്കിടുകയും ഇത് കൈയാങ്കളിയില്‍ കലാശിക്കുകയും ചെയ്തു. ഇതിനിടെ രാജേഷ് കല്ല് ഉപയോഗിച്ച് വേലപ്പന്റെ തലക്കടിച്ചു. വേലപ്പന്‍ ബോധരഹിതനായി നിലത്തു വീണതോടെ, വീട്ടിലുണ്ടായിരുന്ന ഭാര്യ അമ്മിണിയും മൂത്തമകന്‍ രാജീവിന്റെ ഭാര്യയും മറ്റൊരു ബന്ധുവും ബഹളംവെച്ചു. അയല്‍ക്കാര്‍ ഓടിയെത്തി വേലപ്പനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും രാജേഷ് സമ്മതിച്ചില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ജോണ്‍സന്‍ കരിമണ്ണൂര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് രാജേഷിനെ കീഴ്പ്പെടുത്തി വേലപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. .

വേലപ്പനെ ഉടനെ തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *