റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രൈനിൽ നിന്നും തിരിച്ച മലയാളി വിദ്യാർഥികളുടെ ആദ്യം സംഘം കൊച്ചിയിലെത്തി

February 27, 2022 - 4:38 pm

മോസ്കോ: റഷ്യൻ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും തിരിച്ച മലയാളി വിദ്യാർഥികളുടെ ആദ്യം സംഘം കൊച്ചിയിലെത്തി.

11 മലയാളി വിദ്യാർഥികളാണ് 27/02/22 ഞായറാഴ്ച കൊച്ചിയിലെത്തിയത്. യുക്രൈനിൽനിന്നും 26/02/22 ശനിയാഴ്ച രാത്രിയോടെ ഇവർ മുംബൈയിലെത്തിയിരുന്നു. യുദ്ധമുഖത്തു നിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് മലയാളി വിദ്യാർഥികൾ. മുംബൈയിലെത്തിയത് മുതലുള്ള എല്ലാ ചെലവുകളും സർക്കാർ വഹിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.

ഇനി യുക്രൈനിൽ നിന്നുള്ളവരെ വഹിച്ചുള്ള രണ്ട് വിമാനങ്ങൾ കൂടി കൊച്ചിയിലെത്താനുണ്ട്. റൊമേനിയൻ അതിർത്തിയിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടപ്പുണ്ടെന്നും അവരേയും രക്ഷിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

യുക്രൈനിൽ നിന്നും തിരിച്ച നാല് മലയാളി വിദ്യാർത്ഥികൾ കരിപൂർ വിമാന താവളത്തിലും എത്തിയിട്ടുണ്ട്. മൂന്ന് വിമാനങ്ങളിലുമായി ഇതുവരെ 82 മലയാളികൾ യുക്രൈനിൽനിന്നും തിരിച്ചെത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *