റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം: അംഗരാജ്യങ്ങളില്‍ ഭിന്നത

March 1, 2022 - 10:25 am

ബെല്‍ജിയം: യുക്രൈനെ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി അംഗരാജ്യങ്ങളില്‍ ഭിന്നതയെന്നു റിപ്പോര്‍ട്ട്. യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിർ സെലന്‍സ്‌കി യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കണമെന്ന് അഭ്യര്‍ഥിച്ചതിനു പിന്നാലെയാണിത്. സംഘടന വിപുലീകരിക്കുന്നതിനോട് പല അംഗരാജ്യങ്ങള്‍ക്കും വിയോജിപ്പുണ്ടെന്ന് യൂറോപ്യന്‍ യൂണിയനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചാള്‍സ് മൈക്കള്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനായി യുക്രൈന്‍ എല്ലാ അംഗരാജ്യങ്ങള്‍ക്കും അപേക്ഷ നല്‍കേണ്ടതുണ്ട്. അംഗത്വം ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയും വേണം. റഷ്യയുടെ ആക്രമണത്തിനു പിന്നാലെയാണ് യുക്രൈന്‍ ഇ.യു. അംഗത്വമെന്ന ആവശ്യമുന്നയിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *