റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം

March 6, 2022 - 12:14 pm

മൗണ്ട് മൗന്‍ഗാനി: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിന് തുടക്കമാവുന്നു. ബേ ഓവലില്‍ ഇന്ത്യന്‍ സമയം രാവിലെ 6.30 മുതലാണു മത്സരം. ന്യൂസിലന്‍ഡിനെതിരേ നടന്ന ഏകദിന ക്രിക്കറ്റ് പരമ്പര 4-1 നു കൈവിട്ട ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കെതിരേ നടന്ന സന്നാഹ മത്സരങ്ങളില്‍ ജയിച്ചു തിരിച്ചു വന്നു. വെറ്ററന്‍ താരം ഹര്‍മന്‍പ്രീത് കൗര്‍ ഫോമിലേക്കു മടങ്ങിയെത്തിയത് അനുകൂലമാണ്.കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപ്പാണ് ഇന്ത്യ. 2017 ലെ ലോഡ്സില്‍ നടന്ന ഫൈനലില്‍ ഇം ണ്ട് ജേതാക്കളായി. സന്നാഹ മത്സരങ്ങളില്‍ ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളെ തോല്‍പ്പിച്ച ആത്മവിശ്വാസമാണു പാകിസ്താന്റെ കരുത്ത്. 2009 ല്‍ അഞ്ചാം സ്ഥാനത്തു ഫിനിഷ് ചെയ്തതാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം.

ടീം ഇന്ത്യ – മിതാലി രാജ് (നായിക, സാഭിനേനി മേഘനാ, ഷഫാലി വര്‍മ, സ്മൃതി മന്ദാന, യസ്തിക ഭാട്ടിയ, ദീപ്തി ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍, സ്നേഹ് റാണ, റിച്ചാ ഘോഷ്, താനിയ ഭാട്ടിയ, ഏക്താ ബിഷ്ത്, ജൂലന്‍ ഗോസ്വാമി, മേഘനാ സിങ്, പൂജാ വസ്ത്രാകര്‍, പൂനം യാദവ്, രാജേശ്വരി ഗെയ്ക്വാദ്, രേണുകാ സിങ്, സിമ്രന്‍ ബഹാദൂര്‍.

ടീം പാകിസ്താന്‍- ഇറാം ജാവേദ്, ജാവരിയ ഖാന്‍, നാഹിദ ഖാന്‍, സിദ്ര അമീന്‍, ആലിയ റിയാസ്, ബിസ്മ മാറൂഫ് (നായിക), നിദാ ദാര്‍, ഒമാമിയ സൊഹൈല്‍, മുനീബ അലി, നാജിഹ അല്‍വി, സിദ്ര നവാസ്, അയ്മന്‍ അന്‍വര്‍, അനാം അമിന്‍, ദിയാന ബെയ്ഗ്, ഫാതിമ സന, ഗുലാം ഫാതിമ, നസ്റ സന്ധു, തുബാ ഹസന്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *