റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിജാബ്‌ വിവാദത്തില്‍ പ്രതികരിച്ച്‌ മുന്‍ മന്ത്രി കെ കെ ശൈലജ

March 7, 2022 - 9:49 am

കൊച്ചി : ഹിജാബിന്റെ പേര്‌ പറഞ്ഞ്‌ കുട്ടികളെ മാറ്റി നിര്‍ത്തുന്നത്‌ ശരിയല്ലെന്ന്‌ വ്യക്തമാക്കി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. കര്‍ണാടകയിലെ ഹിജാബ്‌ നിരോധനത്തില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ മന്ത്രി. ഹിജാബിന്‍റെ മറവില്‍ നിഖാബ്‌ പോലെയുളള രീതികള്‍ സ്‌കൂളില്‍ വേണമെന്ന്‌ കുട്ടികള്‍ വാശി പിടിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നും ശൈലജ പറഞ്ഞു.ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയയായിരുന്നു അവര്‍.

ശിരോവസ്‌ത്രം ധരിക്കുകയെന്നത്‌ ചില കമ്മ്യൂണിറ്റികളില്‍ ഒരു രീതിയാണ്‌ .അതും മുഖമാകെ മറയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നതും രണ്ടും രണ്ടാണ്‌. മുഖം പൂര്‍ണമായി മറക്കണമെന്ന് വാശിപിടിക്കുന്നത്‌ ശരിയല്ല കെകെ ശൈലജ പറഞ്ഞു. തലമറയ്ക്കണമെന്നേ ഇസ്ലാമില്‍ പറഞ്ഞിട്ടുളളു. അത്‌ പരസ്‌പരം എല്ലാവരും മനസിലാക്കുക. തലയില്‍ തട്ടമിടാന്‍ പാടില്ലയെന്ന്‌ പറയുന്നവരെ നമ്മള്‍ ഒഴിവാക്കണം. നമ്മുടെ നാട്ടില്‍ ഇതുവരെ ഇല്ലാത്ത കാര്യങ്ങള്‍ വേണമെന്ന്‌ വാശി പിടിച്ചാല്‍ അത്‌ അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. കരുതിക്കൂട്ടി നടത്തുന്ന കുത്തിത്തിരിപ്പുകള്‍ തിരിച്ചറിയണമെന്നും കെ കെ ശൈലജ ചൂണ്ടിക്കാട്ടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *