റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെലന്‍സ്‌കി ആയുധം താഴെ വയ്ക്കും വരെ യുദ്ധം തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍

March 7, 2022 - 8:14 am

കീവ്: യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്‌കി ആയുധം താഴെ വയ്ക്കും വരെ യുദ്ധം തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ച നടക്കാനിരിക്കെയാണ് പുടിന്റെ ഭീഷണി. മരിയുപോളില്‍ പൊതുജനങ്ങള്‍ക്ക് സംഘര്‍ഷപ്രദേശം ഒഴിഞ്ഞുപോകുന്നതിനുള്ള സുരക്ഷിത ഒരുക്കാന്‍ കഴിയാത്തതിന് കാരണം യുക്രെയ്നാണെന്ന് റഷ്യ കുറ്റപ്പെടുത്തി. അതേ ആരോപണം റഷ്യക്കെതിരേ യുക്രെയ്നും ഉയര്‍ത്തി. യുക്രെയ്നിലെ തന്ത്രപ്രധാനപ്രദേശമായ അസൊവില്‍ ഇപ്പോള്‍ വെള്ളമോ വെളിച്ചമോ ഭക്ഷണമോ ലഭ്യമല്ല. മരിയുപോളില്‍ സുരക്ഷാ ഇടനാഴി സൃഷ്ടിക്കാനുള്ള രണ്ടാം ശ്രമവും പരാജയപ്പെട്ടിരിക്കുകയാണ്.പ്രദേശത്തുനിന്ന് 400000 പേരെ ഒഴിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടു. ഒഴിപ്പിക്കുന്ന സമയത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള ശ്രമവും വൃഥാവിലായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *