ആലപ്പുഴ: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രീപക്ഷ നവ കേരളം എന്ന ബോധവത്ക്കരണ പരിപാടിയോടനുബന്ധിച്ച് ചുവരെഴുത്ത് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടി പ്രസിഡന്റ് സുദര്‍ശനഭായ് ഉദ്ഘാടനം ചെയ്തു.
സ്ത്രീധനത്തിനും സ്ത്രീ പീഡനങ്ങള്‍ക്കും എതിരെ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടത്തുന്ന ബോധവത്ക്കരണ പരിപാടിയാണ് സ്ത്രീപക്ഷ നവകേരളം.
ഇതിന്റെ ഭാഗമായി ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ ചുവരെഴുത്ത് നടത്തും. ചടങ്ങിള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി ഷിബു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുഖലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
