റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വിതുരയിൽ വൻ കള്ളനോട്ട് ശേഖരം പിടികൂടി 4 പേർ കസ്റ്റഡിയിൽ

March 18, 2022 - 6:49 pm

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വൻ കള്ളനോട്ട് ശേഖരം പിടികൂടി. അൻപതിനായിരത്തോളം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. പൊന്മുടി സ്വദേശികളായ രണ്ടു പേരടക്കം 4 പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.

17/03/22 വ്യാഴാഴ്ച രാത്രി 8.30 തോടെ വിതുര ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ എത്തിയ പൊൻമുടി സ്വദേശി നൽകിയ നോട്ടിനെക്കുറിച്ചു ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും പരിശോധന നടത്തുകയുമായിരുന്നു.

പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലേക്കടക്കം അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *