റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിൽവർലൈൻ പദ്ധതിയെ പിന്തുണച്ച് മുൻ ഡിജിപി ജേക്കബ് തോമസ്

March 21, 2022 - 10:18 am

കൊച്ചി: ബിജെപിയെ പ്രതിരോധത്തിലാക്കി സിൽവർലൈൻ പദ്ധതിയെ പിന്തുണച്ച് മുൻ ഡിജിപി ജേക്കബ് തോമസ്. സിൽവർ ലൈൻ കേരളത്തിന് ഗുണകരമാണെന്നും, ഇതിലൂടെ തൊഴിലവസരവും വ്യവസായവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏത് പദ്ധതി വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

കേരളത്തിലെ എല്ലാ കുടുംബംഗങ്ങൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ സിൽവർ ലൈൻ ആവിഷ്‌കരിച്ച് നടപ്പാക്കിയാൽ അത് അവരുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഏത് പദ്ധതി വന്നാലും പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തുമെന്നും, ഈ അഭിപ്രായ വ്യത്യാസങ്ങളുള്ളവരെ ഒരുമിച്ച് കൂട്ടി ചർച്ച ചെയ്ത് സമവായത്തിലെത്തിച്ച് മുന്നോട്ട് പോകുന്നതാണ് ജനാധിപത്യ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് റിപോർട്ട് സമർപ്പിച്ചതായി ജേക്കബ് തോമസ് സ്ഥിരീകരിച്ചു. കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും കേന്ദ്ര നേതൃത്വവുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നുവെന്നും ജേക്കബ് തോമസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *