റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ.കെ. ശര്‍മ ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രിയായേക്കും

March 21, 2022 - 11:04 am

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ രണ്ടാമത്തെ ബി.ജെ.പി. സര്‍ക്കാര്‍ വെള്ളിയാഴ്ച അധികാരമേല്‍ക്കും. എ.കെ. ശര്‍മ ഉപമുഖ്യമന്ത്രിയാകുമെന്നാണു സൂചന. 20/03/22 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു യു.പി. മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്തത്. 403 അംഗ യു.പി. നിയമസഭയില്‍ ബി.ജെ.പിക്ക് 255 അംഗങ്ങളാണുള്ളത്. യു.പിയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന കേശവ് മൗര്യ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണു പുതിയ ഉപമുഖ്യമന്ത്രിക്കായുള്ള ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *