റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമൈക്രോൺ ജാഗ്രത കൈവിടരുതെന്ന്‌ ലോകാരോഗ്യ സംഘടന

March 21, 2022 - 8:10 am

ജനീവ : ഒമൈക്രോൺ ഭയപ്പെടാനില്ലെന്നും ഇത്‌ അവസാന വകഭേതമാണെന്നും തെറ്റായ പ്രചരണം നടക്കുന്നതതായി ലോകാരോഗ്യ സംഘടന. കോവിഡ്‌ വ്യാപനം കുറഞ്ഞ പാശ്ചാത്തലത്തില്‍ ലോകമൊട്ടാകെ പരിശോധനകള്‍ കുറച്ചതില്‍ ലോകാരോഗ്യസംഘടന ആശങ്ക രേഖപ്പെടുത്തി. ഒമൈക്രോണ്‍ അപകടകാരിയല്ലെന്നും ഇത്‌ അവസാന വകഭേതമാണെന്നും മഹാമാരി അവസാനിച്ചതായും ഉളള പ്രചരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും സാങ്കേതിക വിഭാഗം തലവന്‍ മരിയ വാന്‍ കെര്‍ഖോവ്‌ മുന്നറിയിപ്പുനല്‍കി.

കോവിഡ്‌ പരിശോധനകള്‍ ഗണ്യമായി കുറഞ്ഞിട്ടും കഴിഞ്ഞ ആഴ്‌ച കോവിഡ്‌ കേസുകളില്‍ 8 ശതമാനത്തിന്റെ വര്‍ദ്ധനവാണ്‌ രേഖപ്പെടുത്തിയത്‌. പരിശോധനകളില്‍ 99.9 ശതമനാവും ഒമൈക്രോണ്‍ ആണ്‌. ഇതില്‍ 75 ശതമാനവും ഒമൈക്രോണിന്റെ ബിഎ ടു വകഭേതം ബാധിച്ച കേസുകളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പരിശോധന കുറഞ്ഞതില്‍ ആശങ്ക രേഖപ്പെടുത്തിയ ലോകാര്യോഗ്യ സംഘടന നിരീക്ഷണം ശക്തമാക്കാൻ ലോകരാജ്യങ്ങളോ അഭ്യര്‍ത്ഥിച്ചു. ഗുരുതരാവസ്ഥയിലാകുന്നത്‌ തടയുന്നതിനായി വാക്‌സിനേഷന്‌ പ്രധാന്യം നല്‍കണമെന്നും മരിയ വാന്‍ കെര്‍ഖോവ്‌ അഭ്യര്‍ത്ഥിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *