റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന്‌ സിനിമാ സംഘടനകള്‍

March 27, 2022 - 8:36 am

തിരുവനന്തപുരം : സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന്‌ സിനിമാ സംഘടനകള്‍ വനിതാകമ്മീഷന്‌ ഉറപ്പു നല്‍കി. വിമന്‍ ഇന്‍ കളക്ടീവ്‌ വനിതാ കമ്മീഷന്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍. എതിര്‍ കക്ഷികളായ മാക്ട. പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍,കേരള ഫിലിം ചേമ്പര്‍, ഓഫ്‌ കൊമേഴ്‌സ്‌ ,അമ്മ,ഫെഫ്‌ക എന്നിവരുടെ പ്രതിനിധികളുടെ വാദം കേള്‍ക്കാനായി നടത്തിയ സസിറ്റിംഗിലാണ്‌ സംഘടനകള്‍ ഉറപ്പുനല്‍കിയത്‌.എല്ലാ പ്രൊഡക്ഷന്‍ യൂണിറ്റുകളിലും രജിസ്‌ട്രേഷന്‍ നടപടികള്‍ കൈക്കൊളളുന്ന അവസരത്തില്‍ തന്നെ ഫിലിം നിര്‍മ്മാണ യൂണിറ്റുകളില്‍ ആഭ്യന്തര പരാതി സമിതി രൂപീകരിച്ചെന്ന്‌ ഉറപ്പുവരുത്തും. ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മറ്റി രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടി കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ അഡ്വ. പി സതീദേവി അദ്ധ്യക്ഷയായി കമ്മീഷന്‍ അംഗങ്ങളായ ഇംഎം രാധ ,അഡ്വ. ഷിജി ശിവജി,കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, ലോ ഓഫീസര്‍ പി.ഗിരിജ, എന്നിവര്‍ പങ്കെടുത്തു. മിറിയം ജോസഫ്‌ ,ബീനാ പോള്‍, (ഡബ്ല്യു.സിസി), മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര, അജ്‌മല്‍ ശ്രീകണ്‌ഠപുരം, കേരള ഫിലിം ചെംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ ജി.സുരേഷ്‌, കുമാര്‍, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു,കേരള ഫിലിം ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ജനറല്‍ സെക്രട്ടറി അനില്‍ തോമസ്‌, ഫെപ്‌ക പ്രസിഡന്‍റ് സിബി മലയില്‍, പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്‍റ് എം രഞ്‌ജിത്‌ ,ബി രാഗേഷ്‌, എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *