റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ : പുതിയ വകഭേതം രണ്ടുവര്‍ഷത്തിനുളളില്‍

March 28, 2022 - 8:06 am

ഇംഗ്ലണ്ട്‌: ഒമിക്രോണിനേക്കാളും ഡെല്‍റ്റയേക്കാളും അപകടകാരിയായ കൊറോണാ വകഭേതം അടുത്ത രണ്ടുവര്‍ഷത്തിനുളളില്‍ ഉണ്ടാകുമെന്ന്‌ ഇംഗ്ലണ്ടിലെ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ക്രിസ്‌ വിറ്റി മുന്നറിയിപ്പുനല്‍കുന്നു. ലോകം കൊറോമാ മുക്തമാകുന്നതിന്‌ ഇനിയും ഒരുപാട്‌ ദൂരം സഞ്ചരിക്കാനുണ്ടെന്നും ക്രസിവിറ്റി പറഞ്ഞു. നമുക്കിടയില്‍ കൊറോണാ വൈറസ്‌ എന്നും നിലനില്‍ക്കുമെന്നും ഫ്‌ളൂ എന്ന രോഗം സൃഷ്ടിച്ചതിന്‌ സമാനമായ മരണഭീഷണി എപ്പോഴും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ക്രമേണ കൊറോണാവൈറസിന്റെ രൂക്ഷമായ വ്യാപനം കുറയുകയും അപകട സാധ്യത ഇല്ലാതാവുകയും ചെയ്യുമെങ്കിലും ലോകം ജാഗ്രത പാലിക്കുന്നതില്‍ നിന്നും പിന്നോട്ട്‌ സഞ്ചരിക്കരുതെന്നും ക്രിസ്‌ വിറ്റ മുന്നറിയിപ്പ്‌ നല്‍കുന്നു. അതേസമയം മറ്റുപല ആരോഗ്യ വിദഗ്‌ദരും മഹാമാരിയെ ജലദോഷപ്പനിയായി കണക്കാക്കണമെന്ന അഭിപ്രയമാണ്‌ മുന്നോട്ടു വയ്‌ക്കുന്നത്‌ .ഇത്തരം കാഴ്‌ചപ്പാടുകളോട്‌ ലോകാരോഗ്യ സംഘടന യോജിപ്പ്‌ രേഖപ്പെടുത്തിയിട്ടില്ല.

ദക്ഷിണ കൊറിയ, ഹോക്രോങ്ങ്‌ ,ചൈന എന്നിവിടങ്ങളിലൊഴികെ കൊറോണാ വ്യാപനം കുറഞ്ഞതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിദിനം രണ്ടായിരത്തില്‍ താഴെ രോഗികള്‍ മാത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. സജീവ രോഗികല്‍ 23,000ത്തില്‍ താഴെയാണ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *