റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോവയില്‍ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

March 28, 2022 - 11:02 am

പനാജി: ഗോവയില്‍ പ്രമോദ് സാവന്ത് തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തലിഗാവോയിലെ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തിലാണ് ചടങ്ങ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉള്‍പ്പെടെ 15 കേന്ദ്ര മന്ത്രിമാര്‍, ബി ജെ പി ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവരും എത്തും. ഇത് രണ്ടാം തവണയാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകുന്നത്. സാങ്ക്വലിം നിയമസഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കടുത്ത പോരാട്ടത്തില്‍ കോണ്‍ഗ്രസിലെ ധര്‍മേഷ് സഗ്ലാനിയുയര്‍ത്തിയ വെല്ലുവിളിയെ 666 വോട്ടിന് അതിജീവിച്ചാണ് ഇത്തവണ സാവന്ത് നിയമസഭയിലെത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *